ഹോ​ട്ട​ല്‍​ടെ​ക് കേ​ര​ള 2023 പ്ര​ദ​ര്‍​ശ​നം സ​മാ​പി​ച്ചു
Friday, June 9, 2023 11:56 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​തി​ഥേ​യ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഹോ​ട്ട​ലു​ക​ള്‍​ക്കും റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ത്രി​ദി​ന പ്ര​ദ​ര്‍​ശ​നം ഹോ​ട്ട​ല്‍​ടെ​ക് കേ​ര​ള​യു​ടെ 12ാമ​ത് പ​തി​പ്പ് കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ​മാ​പി​ച്ചു.
ആ​ദ്യ​ര​ണ്ടു ദി​വ​സം ന​ട​ന്ന കേ​ര​ളാ ക​ലി​ന​റി ച​ല​ഞ്ച് (കെ​സി​സി), ഹൗ​സ്‌​കീ​പ്പേ​ഴ്‌​സ് ച​ല​ഞ്ച് (എ​ച്ച്‌​കെ​സി) എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ​ങ്ങ​ള്‍ നേ​ടി ക്രൗ​ണ്‍ പ്ലാ​സ കൊ​ച്ചി ഏ​റ്റ​വും മി​ക​ച്ച ക​ലി​ന​റി സ്ഥാ​പ​ന​വും ഏ​റ്റ​വും മി​ക​ച്ച ഹൗ​സ്‌​കീ​പ്പിം​ഗ് സ്ഥാ​പ​ന​വു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.