കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്
Friday, June 9, 2023 11:59 PM IST
കോ​ത​മം​ഗ​ലം: കാ​ട്ടു​പ​ന്നി ബൈ​ക്കി​ല്‍ ഇ​ടി​ച്ച് യാ​ത്രികനാ​യ യു​വാ​വി​ന് പ​രി​ക്ക്. പൂ​യം​കു​ട്ടി ത​ളി​ച്ചി​റ റെ​ജി​യു​ടെ മ​ക​ന്‍ റി​നു (25)വിനാ​ണ് പ​രി​ക്കേ​റ്റ​ത്. കോ​ത​മം​ഗ​ല​ത്ത് വ​ര്‍​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ റി​നു ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എട്ടരയോടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്പോഴാണ് പൂ​യം​കു​ട്ടി ത​ണ്ട് റോ​ഡി​ല്‍ വീ​ടി​ന് സ​മീ​പ​ത്തുവച്ച് കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് റി​നു റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു.​ ഇ​ട​തു​കൈ​യിന്‍റെ ചെ​റു​വി​ര​ല്‍ ഒ​ടി​ഞ്ഞു​തൂ​ങ്ങി, മു​ഖ​ത്തും കാ​ലി​ന്‍റെ മു​ട്ടി​നും ന​ടു​വി​നും പ​രി​ക്കേ​ട്ടി​ട്ടു​ണ്ട്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച റി​നു​വി​ന്‍റെ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ വി​ര​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കും.
പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ട​വും വ​ര്‍​ധിച്ചിരിക്കുക​യാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പൂ​യം​കു​ട്ടി, ത​ണ്ട് മേ​ഖ​ല​യി​ല്‍ ആ​ന​ക്കൂട്ടത്തിന്‍റെ നി​ര​ന്ത​ര സാ​ന്നി​ധ്യവും നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ല്‍ നടത്തണമെന്ന ആ​വ​ശ്യവും ശ​ക്ത​മാ​ണ്.