ഖേ​ലോ ഇ​ന്ത്യ​യി​ൽ വെ​ന്നിക്കൊ​ടി പാ​റി​ച്ച് എം​എ കോ​ള​ജ്
Friday, June 9, 2023 11:59 PM IST
കോ​ത​മം​ഗ​ലം: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഖേ​ലോ ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി ഗെ​യിം​സി​ൽ മി​ന്നും പ്ര​ക​ട​ന​വു​മാ​യി കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ്. അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ളി​ൽ എ.​കെ. സി​ദ്ധാ​ർ​ഥ്, കെ. ​ശ്രീ​കാ​ന്ത്, ആ​കാ​ശ് എം. ​വ​ർ​ഗീ​സ്, കെ. ​ആ​ന​ന്ദ് കൃ​ഷ്ണ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണം നേ​ടി. അ​രു​ണ്‍​ജി​ത്ത്, കെ. ​സ്നേ​ഹ എ​ന്നി​വ​ർ 4 - 400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ൽ വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.
വ​നി​താ വി​ഭാ​ഗം 400 മീ​റ്റ​ർ വ്യ​ക്തി​ഗ​ത​യി​ന​ത്തി​ൽ കെ. ​സ്നേ​ഹ വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. സ്നേ​ഹ അ​ട​ങ്ങു​ന്ന എം​ജി സ​ർ​വ്വ​ക​ലാ​ശാ​ല 4- 400 മീ​റ്റ​ർ വ​നി​ത റി​ലേ ടീം ​സ്വ​ർ​ണ​വും നേ​ടി. ജൂ​ണി​യ​ർ നാ​ഷ​ണ​ൽ ചാ​ന്പ്യ​നാ​യ ബി​ല​ൻ ജോ​ർ​ജ് 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. എം​എ കോ​ള​ജി​ന്‍റെ 10 താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ എം​ജി സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ ഫു​ട്ബോ​ളി​ൽ മൂ​ന്നാ​മ​തെ​ത്തി.
മെ​ഡ​ൽ പ​ട്ടി​ക​യി​ൽ എം​എ കോ​ള​ജി​ന്‍റെ 17 താ​ര​ങ്ങ​ൾ ഇ​ടം പി​ടി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് 32 താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ളെ​യും പ​രി​ശീ​ല​ക​രെ​യും മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​റു​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.