ബൈ​ക്ക് മി​നി​ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, September 23, 2023 11:55 PM IST
പെ​രു​ന്പാ​വൂ​ർ: ബൈ​ക്ക് മി​നി​ലോ​റി​യി​ൽ ഇ​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ ഉ​ല്ലാ​പ്പി​ള്ളി സ്വ​ദേ​ശി പ​റ​ഞ്ഞാ​റേ​ക്കു​ടി ഷ​റ​ഫു​ദ്ദീ​ന്‍റെ മ​ക​ൻ ഷാ​ഹിം ഷ​റ​ഫ് (23) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴേ​കാ​ലോ​ടെ എം​സി റോ​ഡി​ൽ കീ​ഴി​ല്ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. സ​മീ​പ​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ മി​നി ലോ​റി​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു വീ​ട്ടി​ലേ​ക്ക് ഷാ​ഹിം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. മാ​താ​വ്: ബീ​വി. സ​ഹോ​ദ​ര​ൻ: ഷാ​നു.