റോ ​റോ: സേ​തു​സാ​ഗ​ർ-2 പ​ണി​മു​ട​ക്കി, ജെ​ട്ടി​യി​ൽ വ​ൻ തി​ര​ക്ക്
Monday, September 25, 2023 2:26 AM IST
വൈ​പ്പി​ൻ: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ക​ഴി​ഞ്ഞ് പു​ന​രാ​രം​ഭി​ച്ച സേ​തു​സാ​ഗ​ർ -2 റോ ​റോ ജ​ങ്കാ​ർ ത​ക​രാ​റി​നെ​തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഒ​രു ജ​ങ്കാ​ർ മാ​ത്ര​മെ സ​ർ​വീ​സി​നു​ണ്ടാ​കു​വെ​ന്ന ബോ​ർ​ഡ് ജെ​ട്ടി​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വ​ലി​യ ത​ക​രാ​റാ​ണെ​ന്നാ​ണ് സൂ​ച​ന.

ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ര​ണ്ടു ത​വ​ണ സേ​തു​സാ​ഗ​ർ -2 സ​ർ​വീ​സ് നി​ർ​ത്തി വ​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് സ​ർ​വീ​സ് പൂ​ർ​ണ​മാ​യി നി​ല​ച്ച​ത്.

എ​ട്ടു​മാ​സ​ത്തോ​ളം ക​ട്ട​പ്പു​റ​ത്തി​രു​ന്ന ജ​ങ്കാ​ർ പ​ണി​ക​ൾ ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യി​ട്ട് ഒ​രു മാ​സം പോ​ലും തി​ക​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും ക​ട​പ്പു​റ​ത്താ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഫോ​ർ​ട്ടു കൊ​ച്ചി - വൈ​പ്പി​ൻ ജ​ല​പാ​ത​യി​ൽ യാ​ത്രാ ദു​രി​തം കു​റ​യ്‌​ക്കാ​ൻ ഒ​രു ജ​ങ്കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് സ​ർ​വീ​സ് ന​ട​ത്താ​ൻ കൊ​ച്ചി​ൻ കോ​ർ​പ്പ​റേ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് വൈ​പ്പി​ൻ ജ​ന​കീ​യ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ മ​ജ്നു കോ​മ​ത്ത് ക​ൺ​വീ​ന​ർ ജോ​ണി വൈ​പ്പി​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.