പൈപ്പ് പൊട്ടൽ തുടർക്കഥ
1338187
Monday, September 25, 2023 2:26 AM IST
ആലുവ: കുട്ടമശേരി പന്തലമാവുങ്കൽ -തുരുത്തിക്കാട് റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു.
സ്ഥിരമായി അറ്റകുറ്റപ്പണി നടക്കുന്ന മേഖലയിൽ തന്നെയാണ് തുടരെ പൊട്ടുന്നത്. കുട്ടമശേരി മുതൽ ഈ റോഡിന്റെ ഒരു വശത്തെ മിക്കയിടങ്ങളിലും പൈപ്പ് പൊട്ടിയതിനെതുടർന്ന് അറ്റകുറ്റ പണി നടത്തിയതിന്റെ അടയാളങ്ങൾ കാണാം.
അറ്റകുറ്റപ്പണിക്കായി റോഡുകൾ ഉൾപ്പെടുന്ന പൈപ്പ് പൊട്ടുന്ന ഭാഗം പൊളിക്കേണ്ടി വരുന്നു. പിന്നീട് ഇത് വലിയ കുഴിയായി മാറുകയും ചെയ്യും. പൈപ്പ് പൊട്ടി ധാരാളം വെള്ളമാണ് ദിനംപ്രതി നഷ്ടപ്പെടുന്നത്. ഇതിനു സമീപം പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി നടത്തിയിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ.
ഒരു വാഹനം കഷ്ടിച്ച് കടന്നുപോകാൻ പാകത്തിനുള്ള വീതി മാത്രമേ ഈ വഴിക്കുള്ളൂ. നിരവധി യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന ഒരു വഴി കൂടിയാണ് ഈ റോഡ്.