മൂവാറ്റുപുഴ: നിർമല മെഡിക്കൽ സെന്ററിൽ കാർഡിയോളജി ആൻഡ് കാത്ത് ലാബ് യൂണിറ്റ് ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. പ്രോവിൻഷ്യൽ സുപ്പീരിയൽ മദർ മെർലിൻ അധ്യക്ഷതവഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസി ജോസ്, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജൂബിൽ പി. മാത്യു, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, നഗരസഭാംഗം പ്രമീള ഗിരീഷ്കുമാർ, ഐഎംഎ പ്രസിഡന്റ് ഡോ. മഞ്ജു രാജഗോപാൽ, നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. ആന്റണി പുത്തൻകുളം, മുൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോവിയറ്റ്, മെഡിക്കൽ സൂപ്രണ്ട് സിസ്റ്റർ ഡോ. തെരേസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മുൻ നഗരസഭാംഗം അൽദുൾ സലാം, വിവിധ വകുപ്പ് മേധാവികൾ, വിവിധ ഇടവകളിലെ വൈദീകർ, സിസ്റ്റേഴ്സ്, ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ ആധുനീക സൗകര്യങ്ങളോടെ ആരംഭിച്ചിട്ടുള്ള യൂണിറ്റിൽ 24 മണിക്കൂറും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്നതിനുള്ള സജീകരണം, എക്കോ കാർഡിയോഗ്രാഫി, ഇസിജി, ട്രെഡ് മില്ല് ടെസ്റ്റ്, ഹോൾട്ടർ മോണിറ്ററിംഗ്, എല്ലാ വിധ സൗകര്യങ്ങളുമുള്ള ഇന്റൻസീവ് കെയർ യൂണിറ്റ്, പേസ്മേക്കർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.