കോതമംഗലം: കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റി.
പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 338-ാം ഓർമപ്പെരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, വൈസ് ചെയർപേഴ്സണ്‍ സിന്ധു ഗണേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, മുൻ മന്ത്രി ഷെവ. ടി.യു. കുരുവിള, യുഡിഎഫ് കണ്‍വീനർ ഷിബു തെക്കുംപുറം, എ.ജി. ജോർജ്, കെ.എ. നൗഷാദ്, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ഇ.കെ. സേവ്യർ, മൈതീൻ ഇഞ്ചക്കുടി, എൽദോസ് ചേലാട്ട്, ചെറിയ പള്ളി ട്രസ്റ്റിമാരായ സി.ഐ. ബേബി, ബിനോയി തോമസ് മണ്ണൻചേരി, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, നാനാ ജാതി മതസ്ഥരായ വിശ്വാസി സമൂഹം എന്നിവർ പങ്കെടുത്തു.