ലോ​ക ഹൃ​ദ​യ​ദി​നം മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ഇ​ഡി മെ​ഷീ​നു​ക​ള്‍
Friday, September 29, 2023 2:13 AM IST
കൊ​ച്ചി: മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ലോ​ക ഹൃ​ദ​യ​ദി​നം മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ഓ​ട്ടോ​മേ​റ്റ​ഡ് എ​ക്‌​സ്‌​റ്റേ​ര്‍​ണ​ല്‍ ഡി​ഫി​ബ്രി​ലേ​റ്റ​ര്‍(​എ​ഇ​ഡി) മെ​ഷീ​ന്‍ ഒ​രു​ക്കി കെ​എം​ആ​ര്‍​എ​ല്‍. ലോ​ക ഹൃ​ദ​യ ദി​ന​മാ​യ ഇ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ആ​ദ്യ​ത്തെ മെ​ഷീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ല്‍ ഉ​ച്ച​യ്ക്ക് 12.30 നാ​ണ് ച​ട​ങ്ങ്. ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ദി​ലീ​ഷ് നാ​യ​ര്‍ സ​ന്നി​ഹി​ത​നാ​യി​രി​ക്കും. എ​പി​ഇ​സി എ​ന്ന സം​ഘ​ട​ന​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 10 മെ​ട്രോ സ്‌​റ്റേ​ഷ​നി​ലും, ര​ണ്ട് വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലി​ലു​മാ​യി​രി​ക്കും മെ​ഷീ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് കൊ​ച്ചി മെ​ട്രോ​യു​ടെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​തു സ്ഥാ​പി​ക്കും.