പെരുന്പാവൂർ: ടോറസ് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൂവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യർ (27) ആണ് മരിച്ചത്.
എംസി റോഡിൽ ഔഷധി ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് അപകടം. വെങ്ങോലയിൽ കാറ്ററിംഗ് ജോലിക്കായി വീട്ടിൽനിന്നും പോകുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് നാലിന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളിയിൽ. മാതാവ്: ജയ്നി. സഹോദരൻ: അലക്സ് (യുകെ).