ആലുവ: ലഹരി കേസുകളിൽ ആറു മാസത്തിനകം ശിക്ഷ നടപ്പാക്കാൻ അതിവേഗ കോടതി ആരംഭിക്കണമെന്ന് മദ്യവിമോചന സമര സംസ്ഥാന സമിതി സംഘടിപ്പിച്ച ഏകദിന ലഹരി വിരുദ്ധ നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.
ലഹരിവിമുക്ത കേരളത്തിനായി സർക്കാർ നടത്തുന്ന പ്രചാരണം ആത്മാർഥമല്ലെന്ന് നേതൃസംഗമം വിലയിരുത്തി. സംസ്ഥാന ചെയർമാൻ ടി. ശരത്ച്ചന്ദ്രപ്രസാദ് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ആലുവ പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ നടന്ന സംഗമത്തിൽ വർക്കിംഗ് ചെയർമാൻ സി.ഐ. അബ്ദുൾ ജബ്ബാർ അധ്യക്ഷനായി.