സമരാഗ്നി: പിറവത്ത് വിളംബര ജാഥ നടത്തി
1394167
Tuesday, February 20, 2024 6:40 AM IST
പിറവം: പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജാഥ ഇന്ന് വൈകുന്നേരം നാലിന് മൂവാറ്റുപുഴയിൽ എത്തിച്ചേരും.
ജാഥയുടെ വരവറിയിച്ച് പിറവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കലിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ പിറവം ആശുപത്രി കവലയിൽ ഡിസിസി സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, തമ്പി പുതുവാകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. വിളംബര ജാഥ പിറവം ടൗൺ ചുറ്റി മാമലകവലയിൽ സമാപിച്ചു.
മാമലകവലയിൽ നടന്ന സമാപന യോഗത്തിൽ മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് ആശംസകൾ നേർന്നു. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ചു.