ദേശീയ മാസ്റ്റേഴ്സ് കായികമേള: പഞ്ചഗുസ്തിയിൽ ജോമി റാഫേൽ ഒന്നാമത്
1394174
Tuesday, February 20, 2024 6:40 AM IST
കളമശേരി: ഗോവയിൽ നടന്ന ആറാമത് ദേശീയ മാസ്റ്റേഴ്സ് കായിക മേളയിൽ പഞ്ചഗുസ്തിയിൽ ഇടപ്പള്ളി തോപ്പിൽ സ്വദേശി ജോമി റാഫേൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
80 കിലോ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്. 1999ൽ എറണാകുളം ജില്ലാ, സ്റ്റേറ്റ്, നാഷണൽ ചാമ്പ്യനാണ്, 2023ൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ എറണാകുളം ജില്ലാ ചാമ്പ്യനായി. 2024ൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ കേരള സ്റ്റേറ്റ് ചാമ്പ്യനും നാഷണൽ ചാമ്പ്യനുമാണ് ജോമി.