വിമാനത്താവളത്തിൽ മരിച്ചനിലയിൽ
1394188
Tuesday, February 20, 2024 6:41 AM IST
നെടുന്പാശേരി: വിമാനത്തിൽ വന്നിറങ്ങിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാലക്കുടി പച്ചാക്കൽ ബാലകൃഷ്ണന്റെ മകൻ നിതീഷിനെ (32) ആണ് വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ ഇന്റർവ്യൂവിൽ പങ്കെടുത്തശേഷം വിമാനമാർഗം തിരികെയെത്തിയതാണ്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് നിതീഷ് കാർ പാർക്കിംഗ് ഏരിയയിൽ കിടക്കുന്നതായി കണ്ടത്. ഡോക്ടർ എത്തി പരിശോധിച്ചശേഷം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോൾ മരിച്ചിരുന്നു.
ഞായറാഴ്ച രാത്രിയാണ് കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചാലക്കുടി നഗരസഭാ ശ്മശാനത്തിൽ.
അമ്മ: ജയശ്രീ. സഹോദരങ്ങൾ: ബിജേഷ്, ബിനേഷ്.