റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ കാർ കയറി മരിച്ചു
1394320
Tuesday, February 20, 2024 10:20 PM IST
കോതമംഗലം: റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ കാർ കയറി മരിച്ചു. മുളവൂർ പൊന്നിരിക്കപ്പറന്പ് ഉത്തുവാൻ സെയ്തിന്റെ മകൻ അന്ത്രു (50) ആണ് ദാരുണമായി മരിച്ചത്. കോതമംഗം - മൂവാറ്റുപുഴ റോഡിൽ കറുകടത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
ദേശീയ പാത നവീകരണ പണികൾ നടത്തുന്നതിനായി റോഡരികിൽ കിടക്കുകയായിരുന്ന ജെസിബിയിൽ ഇടിക്കാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
ഇതിനിടെ ഇതുവഴി വന്ന കാർ അന്ത്രുവിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഗൾഫിൽ ജോലി ചെയ്യുന്ന അന്ത്രു രണ്ട് ദിവസം മുന്പാണ് നാട്ടിലെത്തിയത്. കബറടക്കം നടത്തി. ഭാര്യ: ആമിന. മക്കൾ: നാദിഷ, നദീറ, നസ്രത്ത്. മരുമക്കൾ: ആഷിഖ്, അസീസ്, അജ്മൽ.