ആലങ്ങാടൻ ശർക്കര ഉത്പാദനം ആരംഭിച്ചു
1394406
Wednesday, February 21, 2024 3:46 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ആലങ്ങാടൻ ശർക്കര നിർമാണം നടത്തി. ജില്ലാ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ശർക്കര ഉത്പാദനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത്. കൃഷി വിജ്ഞാൻ കേന്ദ്രം മേധാവി ഷിനോജ് സുബ്രഹ്മണ്യൻ നേതൃത്വം നൽകി.
ആലങ്ങാട് പഞ്ചായത്ത്, കൃഷിഭവൻ, ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. ശർക്കര നിർമാണത്തിന് ആവശ്യമായ അഞ്ച് ഏക്കറിലെ കരിമ്പു കൃഷിയും വിളവെടുക്കാൻ പാകത്തിലാണ്.