സു​ഹൃ​ത്തു​ക​ൾ ചേ​ർ​ന്നി​റ​ക്കി​യ നെ​ൽ​കൃ​ഷി​ക്ക് നൂ​റു​മേ​നി
Wednesday, February 28, 2024 3:55 AM IST
മൂ​വാ​റ്റു​പു​ഴ: സു​ഹൃ​ത്തു​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യി​ൽ വി​ള​ഞ്ഞ​ത് നൂ​റു​മേ​നി. കാ​വ​ക്കാ​ട് സ്വ​ദേ​ശി ഫ്രാ​ങ്ക്ളി​നും മു​ല്ല​പ്പു​ഴ​ച്ചാ​ൽ സ്വ​ദേ​ശി ജെ​റി​ൻ ജോ​ർ​ജും ചേ​ർ​ന്നാ​ണ് പ​ത്തേ​ക്ക​ർ പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പൈ​നാ​പ്പി​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ചെ​യ്തു​വ​രു​ന്ന ഇ​രു​വ​രും പു​തി​യ ചു​വ​ടു​വ​യ്പ്പ് എ​ന്ന നി​ല​യി​ലാ​ണ് നെ​ൽ​കൃ​ഷി​യി​ലേ​ക്കെ​ത്തി​യ​ത്. ക​ല്ലൂ​ർ​ക്കാ​ട് പാ​ട്ട​ത്തി​നെ​ടു​ത്ത പ​ത്തേ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന​തി​ലും തു​ട​ർ​ന്നു​ള്ള കൃ​ഷി​യു​ടെ എ​ല്ലാ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ലും സു​ഹൃ​ത്തു​ക്ക​ളും മാ​താ​പി​താ​ക്ക​ളും ഇ​രു​വ​ർ​ക്കൊ​പ്പ​മു​ണ്ട്.

പൊ​ൻ​മ​ണി ഇ​ന​ത്തി​ൽ​പ്പെ​ട്ട നെ​ൽ​വി​ത്തു​ക​ളാ​ണ് ഇ​വ​ർ കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. നെ​ൽ​കൃ​ഷി വി​ള​വെ​ടു​ക്കു​ന്ന​തോ​ടെ പു​തി​യ സ്ഥ​ല​ങ്ങ​ളും ഏ​റ്റെ​ടു​ത്ത് പു​തി​യ കൃ​ഷി രീ​തി​ക​ളും കൃ​ഷി​ക​ളും പ​ഠി​ക്കു​ന്ന​തി​നും കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​മു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​രു​വ​രും. ജോ​ലി തേ​ടി മ​റു​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോകു​ന്ന പു​തു​ത​ല​മു​റ​യ്ക്ക് ഫ്രാ​ങ്ക്ളി​നും ജെ​റി​നും മാ​തൃ​ക​യാ​ണ്.