വാഹനാപകടത്തിൽ യുവാവ് മരിച്ചു
1436817
Wednesday, July 17, 2024 10:51 PM IST
ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് പട്ടാന്പി പുതുമന തുരുത്ത് അജിത് (23) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജിത്. സ്ഥാപനത്തിലേക്ക് പോകുന്പോഴായിരുന്നു അപകടം. പിതാവ്: പരേതനായ പി.ടി. അരവിന്ദൻ. മാതാവ്: രാജി. സഹോദരങ്ങൾ: അരുണ്‍, അനഘ.