തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിലായി. വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്ന് കരയിൽ പരുമേൽ വീട്ടിൽ സൗമ്യ (38), മരട് ബിടിസിറോഡിൽ മിഥില വീട്ടിൽ മനോജ് (56) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച്ച തൃപ്പൂണിത്തുറ മാർക്കറ്റ് ജംഗ്ഷനിലുള്ള ബാങ്കിൽ സ്വർണം എന്ന വ്യാജേന 96.3 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വച്ച് 5,08,800 രൂപ കൈവശപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.