ല​ഹ​രി, പ്ലാ​സ്റ്റി​ക് വി​പ​ത്തി​നെ​തി​രേ ബോ​ധ​വത്ക​ര​ണ ബൈ​ക്ക് റാ​ലി
Friday, September 6, 2024 3:56 AM IST
ആ​ലു​വ: ചൂ​ണ്ടി ഭാ​ര​ത മാ​ത കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്സി​ന്‍റെ ദ​ശ​വ​ൽ​സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ൽഐസി ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ലാ​സ്റ്റി​ക്, ല​ഹ​രി, മാ​ലി​ന്യം എ​ന്നീ വി​പ​ത്തു​ക​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്കര​ണം ന​ട​ത്തു​ന്ന​തി​നാ​യി ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൽഐസി ക​ള​മ​ശേ​രി ബ്രാ​ഞ്ച് മാ​നേ​ജ​ർ സി.എ.എം. ​ഷ​ക്കീ​ൽ ബൈ​ക്ക് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.


എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്റ്റ​ർ ഫാ. ​ജേ​ക്ക​ബ് പു​തു​ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ രാ​ജ്മോ​ഹ​ൻ, ബാ​സ്റ്റി​ൻ,അ​ഖി​ൽ കു​മാ​ർ, ര​ജി​ത്, ദൃ​ശ്യ എ​ന്നി​വ​ർ ബൈ​ക്ക് റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ലു​വ​യി​ലും സ​മീ​പ ഗ്രാ​മ​പഞ്ചാ​യ​ത്തു​ക​ളി​ലേ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 36 പേ​ര​ട​ങ്ങു​ന്ന സം​ഘം പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.