കറുകുറ്റി ക്രിസ്തുരാജാ ആശ്രമ ദേവാലയത്തിൽ തിരുനാൾ
Saturday, September 7, 2024 3:42 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി ക്രി​സ്തു​രാ​ജാ ആ​ശ്ര​മ ഇ​ട​വ​ക പ​ള്ളി​യി​ല്‍ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ള്‍ നാ​ളെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ന്‍ കൊ​ടി​യേ​റ്റി. നാ​ളെ രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.15 ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച. 5.30 നു ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജെ​സ്‌​ലി​ന്‍ തെ​റ്റ​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.


ഫാ.​സെ​ബി​ന്‍ കു​മ്പ​ളം സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​കും. ആ​രോ​ഗ്യ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ല്‍ അ​ണി​യി​ക്കു​ന്ന​തി​ന് നേ​ര്‍​ച്ച​യാ​യി ല​ഭി​ക്കു​ന്ന സാ​രി പി​ന്നീ​ട് വി​വാ​ഹ സ​ഹാ​യ​മാ​യും നേ​ര്‍​ച്ച​യാ​യും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കും.