റാം​ബോ സ​ര്‍​ക്ക​സ് വീ​ണ്ടും കൊ​ച്ചി​യി​ൽ
Saturday, September 7, 2024 3:42 AM IST
കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാം​ബോ സ​ര്‍​ക്ക​സ് കൊ​ച്ചി​യി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ന്നു. 12 മു​ത​ല്‍ 22 വ​രെ ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് സ​ര്‍​ക്ക​സ് അ​ര​ങ്ങേ​റു​ക.

ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന സ​ര്‍​ക്ക​സ് പ്ര​ക​ട​ന​ത്തി​ല്‍ എ​ല്‍​ഇ​ഡി ആ​ക്ട്, ലേ​സ​ര്‍ മാ​ന്‍, റിം​ഗ് ഹെ​ഡ് ബാ​ല​ന്‍​സ്, ബ​ബി​ള്‍ ഷോ, ​സ്‌​കേ​റ്റിം​ഗ്, ഹ്യു​മ​ന്‍ സ്ലി​ങ്കി, സ്വോ​ഡ് ആ​ക്ട്, ബൗ​ണ്‍​സ് ബാ​ള്‍, സൈ​ക്ലിം​ഗ് ഡ്യു​വോ, റോ​ള ബോ​ള, ക്വി​ക്ക് ചേ​ഞ്ച്, സ്‌​കൈ​വാ​ക്ക്, ഏ​രി​യ​ല്‍ റോ​പ് തു​ട​ങ്ങി നി​ര​വ​ധി ഇ​ന​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ക. 12,13, 18, 19, 20 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കും വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കും രാ​ത്രി ഏ​ഴ​ര​യ്ക്കും മൂ​ന്ന് പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റും.


14, 15, 16, 17, 21, 22 തീ​യ​തി​ക​ളി​ല്‍ പ​തി​വ് മൂ​ന്ന് പ്ര​ദ​ര്‍​ശ​ന​ങ്ങ​ൾ​ക്കു​പു​റ​മെ രാ​വി​ലെ 11 നും ​പ്ര​ദ​ര്‍​ശ​നം ഉ​ണ്ടാ​കും. ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് മൈ ​ഷോ​യി​ലും ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ കൗ​ണ്ട​റി​ലും ല​ഭി​ക്കും.