കോതമംഗലം: അന്തർദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ഏഷ്യ പസഫിക് തലത്തിൽ നടത്തിയ റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജപ്പാനിലെ ടോക്യോയിൽ നടന്ന മത്സരത്തിൽ കുഴി ബോംബുകളും ഉപരിതല ബോംബുകളും സ്വയം കണ്ടെത്തുന്ന റോബോട്ടുകൾ വികസിപ്പിച്ചെടുത്തത് അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
കോളജിലെ വിദ്യാർഥികളായ മൊഹമ്മദ് സെയ്ൻ, വിഷ്ണുരാജ് അനിൽകുമാൽ, ഉപദേശകനും കോളജ് പ്രിൻസിപ്പലുമായ ബോസ് മാത്യു ജോസ് എന്നിവർ അടങ്ങുന്ന ലേറ്റൻസി സീറോ ടീമാണ് പ്രോജക്ട് വികസിപ്പിച്ചെടുത്തത്. ജപ്പാൻ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നുമുള്ള ഒൻപത് ടീമുകളെ പിന്തള്ളിയാണ് എംഎ എൻജിനീയറിംഗ് കോളജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സമ്മാനദാനം ഐ ട്രിപ്പിൾ ഇ പ്രസിഡന്റ് ഇലക്ട് 2024 കാതലീൻ ക്രാമർ നിർവഹിച്ചു.