ആ​രാ​ധ​ക​രെ നേ​രി​ല്‍ കണ്ട് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് താരങ്ങൾ
Tuesday, September 10, 2024 3:33 AM IST
കൊ​ച്ചി: ആ​രാ​ധ​ക​രെ നേ​രി​ല്‍ കാ​ണാ​നെ​ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ കൊ​മ്പ​ന്മാ​ര്‍. കൊ​ച്ചി ലു​ലു മാ​ളി​ല്‍ ന​ട​ന്ന മീ​റ്റ് ദി ​ബ്ലാ​സ്റ്റേ​ഴ്‌​സ് പ​രി​പാ​ടി​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം ​ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ച്ച​ത്. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു രാ​ജ്യാ​ന്ത​ര സ്‌​റ്റേ​ഡി​യ​ത്തി​ല്‍ തി​രു​വോ​ണ നാ​ളി​ലാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ​മ​ത്സ​രം.

ഇന്നലെ നടന്ന ച​ട​ങ്ങി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ സ്‌​റ്റേ​ഡി​യം ജെ​ഴ്‌​സി റെ​യോ​ര്‍ സ്‌​പോ​ര്‍​ട്ട്‌​സ് സിഇഒ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഭാ​ഗേ​ഷ് പ്ര​കാ​ശ​നം ചെ​യ്തു. ലു​ലു ഗ്രൂ​പ്പ് ടീം ​അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.


ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌​സി ചീ​ഫ് മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ ആന്‍റ​ണി മ​നു, ചീ​ഫ് റ​വ​ന്യൂ ഓ​ഫീ​സ​ര്‍ ജോ​ബി ജോ​ബ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ സ്‌​പോ​ണ്‍​സ​ര്‍​മാരെ​യും മ​ഞ്ഞ​പ്പ​ട, ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​ര്‍​മി തു​ട​ങ്ങി​യ ഫാ​ന്‍ ക്ല​ബ് പ്ര​തി​നി​ധി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

ആ​രാ​ധ​ക​ര്‍​ക്കും കേ​ര​ളാ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് താ​ര​ങ്ങ​ള്‍​ക്കും ഒ​രു​പോ​ലെ ആ​വേ​ശ​മു​ണ​ര്‍​ത്തു​ന്ന​താ​യി​രു​ന്നു മീ​റ്റ് ദി ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് പ്രോ​ഗ്രാ​മെ​ന്ന് മു​ഖ്യ പ​രി​ശീ​ല​ക​ന്‍ മി​ഖാ​യേ​ല്‍ സ്റ്റാ​റെ പ​റ​ഞ്ഞു.