റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Tuesday, September 10, 2024 10:54 PM IST
പെ​രു​ന്പാ​വൂ​ർ: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. ആ​ലു​വ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് എ​ച്ച്എ​സ്എ​സി​ലെ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക വ​ല്ലം ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പം ഇ​ട​പ്പു​ള​വ​ൻ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ ഹാ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ (64) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് സെ​ബാ​സ്റ്റ്യ​ൻ പ്ര​ഭാ​ത സ​വാ​രി​ക്ക് പോ​യ ശേ​ഷം തി​രി​കെ എ​ത്തി​യ​പ്പോ​ൾ ഹാ​ൻ​സി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ വീ​ണ് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.


വീ​ട്ടി​ലെ 25 അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം. കി​ണ​റ്റി​ൽ ആ​റ​ടി​യി​ലേ​റെ വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. പെ​രു​ന്പാ​വൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സം​ഘം ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ്റ്റീ​ഫ​ൻ, സ്റ്റി​വി​ൻ, സ്നേ​ഹ. മ​രു​മ​ക്ക​ൾ: ആ​ഷി​ത, ആ​ഗ്ന​സ്, ഡോ​ണ്‍ ബോ​സ്ക്കോ.