പറവൂർ: വിൽപ്പനക്കായി 2.676 കിലോ കഞ്ചാവ് കൈവശംവച്ച കേസിലെ പ്രതി കൊല്ലം ചിന്നക്കട കളത്തിൽ വീട്ടിൽ സുരേഷിന് (52) മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പറവൂർ രണ്ടാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി വി. ജ്യോതി.
പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 2021 നവംബർ 24ന് ഉച്ചക്ക് 1.30ന് പറവൂർ പ്രൈവറ്റ് സ്റ്റാൻഡിനു സമീപം കാളത്തോടിന് സമീപത്തുള്ള റോഡിൽവച്ച് എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.