കൊച്ചി: ‘എല്ലാവര്ക്കും പോഷകാഹാരം' എന്ന പ്രമേയവുമായി ആസ്റ്റര്‍ മെഡ്സിറ്റി ദേശീയ പോഷകാഹാര വാരാചരണം നടത്തി. ആസ്റ്റര്‍ ജീവനക്കാര്‍ക്കായി റീല്‍ മത്സരം, പെയിന്റിംഗ് മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു.
ഭക്ഷ്യയോഗ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തനത് ഭക്ഷണശില്പമൊരുക്കി. വാരാചരണത്തിന്റെ ഭാഗമായി സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ ബോധവത്കരണ ക്ലാസും നടത്തി.