അങ്കമാലി: ഹോളി ഫാമിലി ഹൈസ്കൂളില്‍ നവീകരിച്ച ഡിജിറ്റല്‍ ലേണിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സെന്റർ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടര്‍ ലാബിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ സംഭാവന ചെയ്ത ബെന്നി ആന്റണി പാറേക്കാട്ടില്‍ മുഖ്യാതിഥിയായിരുന്നു.
അങ്കമാലി നഗരസഭാധ്യക്ഷന്‍ മാത്യു തോമസ്, ലക്സി ജോയി, സിസ്റ്റര്‍ ലിന്‍സി മരിയ, സിസ്റ്റര്‍ ഷേബി കുര്യന്, സ്റ്റീഫന്‍ എം.ജോസഫ്, സിസ്റ്റര്‍ മെറിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.