വരാപ്പുഴ: കൂനമ്മാവ് സിഎംസി സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചവറയുടേയും വിശുദ്ധ ഏവുപ്രാസ്യായുടേയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 10-ാം വാർഷികവും സിഎംസി ഇന്റർ സ്പെഷൽ സ്കൂൾ കലോത്സവവും (സ്നേഹസ്പന്ദനം 2024) കൂനമ്മാവ് ചാവറ സ്പെഷൽ സ്കൂളിൽ നാളെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സിഎംസി സന്യാസ സമുഹം നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ 27 സ്പെഷൽ സ്കൂളുകളിൽ നിന്നായി 300ഓളം ഭിന്നശേഷിക്കാരായ കുട്ടികൾ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സിഎംസി സുപ്പീരിയർ ജനറൽ മദർ ഗ്രേയ്സ് തേരേസ് അധ്യക്ഷയാകും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും. റവ.ഡോ. മാത്യു കോയിക്കര അനുഗ്രഹ പ്രഭാഷണമാകും.