ക​ർ​ഷ​ക​ച്ച​ന്ത തു​ട​ങ്ങി
Thursday, September 12, 2024 3:49 AM IST
കാ​ക്ക​നാ​ട് : കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക​ർ​ഷ​ക​ച്ച​ന്ത​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​മാ തോ​മ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. യു​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ദ്യ​വി​ല്പ​ന കൃ​ഷി​വ​ക​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ബി​ൻ​സി ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഷേ​ർ​ളി സ​ക്ക​റി​യാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.


ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത സ​ണ്ണി, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ സു​നീ​റ ഫി​റോ​സ്, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ നൗ​ഷാ​ദ് പ​ല്ല​ച്ചി, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഷാ​ജി വാ​ഴ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.