രാ​ജ​ഗി​രി കോ​ള​ജി​ൽ അ​ട​ൽ എ​ഫ്ടി​പി സ​മാ​പി​ച്ചു
Friday, September 13, 2024 3:49 AM IST
കാ​ക്ക​നാ​ട്: രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം എ​ഐ​സി​റ്റി​ഇ അ​ട​ൽ (എ​ടി​എ​എ​ൽ) എ​ഫ്ഡി​പി സ​മാ​പി​ച്ചു.

പൂ​നെ ഐ​സ​റി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​ബി​ജോ​യ് കെ. ​തോ​മ​സ്, ബി​റ്റ്സ് പി​ലാ​നി​യി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​ശ​ങ്ക​ർ ഗ​ണേ​ഷ് തു​ട​ങ്ങി മാ​നേ​ജ്മെന്‍റ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​രാ​യ വ്യ​ക്തി​ക​ൾ എ​ഫ്ഡിപിയു​ടെ ഭാ​ഗ​മാ​യി.

"​ട്രാ​ൻ​സി​ഷ​നിം​ഗ് ടു ​സെ​ർ​ക്കു​ലാ​രി​റ്റി: എ​ഡ്യു​ക്കേ​റ്റിം​ഗ് ഫോ​ർ എ ​സ​സ്റ്റെ​യ്ന​ബി​ൾ ഫ്യൂ​ച്ച​ർ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ഫ്ഡിപിയു​ടെ ഭാ​ഗ​മാ​യി സി​യാ​ൽ സ​ന്ദ​ർ​ശി​ച്ചു.


കോള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ.​മാ​ത്യു വ​ട്ട​ത്ത​റ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ച ച​ട​ങ്ങി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ജീ​ഷ് പു​തുശേ​രി, പ്രി​ൻ​സി​പ്പ​ൽ ഡോ.​ ലാ​ലി മാ​ത്യു, വ​കു​പ്പ​ധ്യ​ക്ഷ മേ​ഘ മോ​ഹ​ൻ, ഫാ​ക്ക​ൽ​റ്റി കോ​ ഓർ​ഡി​നേ​റ്റ​ർ ഇ​ന്ദു ജി. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.