മൂവാറ്റുപുഴ: ബസിൽ കയറുന്നതിനിടെ കാൽവഴുതി വീണ് മധ്യവയസ്ക്കന് ഗുരുതര പരിക്ക്. കോതമംഗലം നെല്ലിക്കുഴി പുത്തൻകുടി പി.ഇ. ബോസ് (55)ആണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെ കച്ചേരിത്താഴത്താണ് സംഭവം.
കോതമംഗലത്തേക്കുള്ള ബസ് കയറുന്നതിനിടെ കാൽവഴുതി വീണ ബോസിന്റെ കാലിനുമുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ തന്നെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.