ലഹരി വില്പന: ആസാം സ്വദേശികള്‍ അറസ്റ്റില്‍
Saturday, September 14, 2024 3:12 AM IST
കൊ​ച്ചി: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ല​ഹ​രി മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​യ ആസാം സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ആ സാം മം​ഗ​ള്‍​ദാ​യ് സ്വ​ദേ​ശി​ക​ളാ​യ അ​ലി അ​ഹ​മ്മ​ദ്(35), മ​ഹ​റു​ള്‍ ഇ​സ്ലാം(29) എ ​ന്നി​വ​രെ കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും 1.12 കി​ലോ ക​ഞ്ചാ​വും, 3.5 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും പി​ടി​കൂ​ടി. തൃ​ക്കാ​ക്ക​ര ചെ​മ്പു​മു​ക്ക് ഭ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.


ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ വി​ല്പ​ന ന​ട​ത്തു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡാ​ന്‍​സാ​ഫ് സം​ഘം പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​രു​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.