തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഓ​ണം ബോ​ണ​സ് വി​ത​ര​ണം ചെ​യ്തു
Sunday, September 15, 2024 3:58 AM IST
കോ​ത​മം​ഗ​ലം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 40,83,000 രൂ​പ ഓ​ണം ബോ​ണ​സ് വി​ത​ര​ണം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്ര​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള 10 പ​ഞ്ചാ​യ​ത്തി​ലെ​യും 2023-2024 വ​ര്‍​ഷ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ 100 തൊ​ഴി​ല്‍​ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് 1000 രൂ​പ വീ​തം ബോ​ണ​സ് വി​ത​ര​ണം ചെ​യ്ത​ത്.

ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 3155, ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ല്‍ 420 , പ​ട്ടി​ക​ജാ​തി മേ​ഖ​ല​യി​ല്‍ 508 എ​ന്നി​ങ്ങ​നെ 4083 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 40,83,000 രൂ​പ​യാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ 100 തൊ​ഴി​ല്‍ ദി​നം പൂ​ര്‍​ത്തീ​ക​രി​ച്ച 1043 കു​ടും​ബ​ങ്ങ​ള്‍ കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്, ജ​യിം​സ് കോ​റ​ബേ​ല്‍, ആ​നി​സ് ഫ്രാ​ന്‍​സി​സ്, നി​സ​മോ​ള്‍ ഇ​സ്മാ​യി​ല്‍, ടി.​കെ. കു​ഞ്ഞു​മോ​ന്‍, എ​സ്. അ​നു​പം, എ. ​ആ​ശ, കെ.​ആ​ര്‍. രാ​ജേ​ഷ്, ആ​ല്‍​ബി ജോ​ര്‍​ജ്, കെ.​കെ. അ​മ്പി​ളി, ഫൗ​സി നാ​സ​ര്‍, സി​യ എം. ​അ​ലി, പി.​കെ. മാ​യാ​മോ​ള്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.