വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കി
Wednesday, September 18, 2024 3:30 AM IST
നെ​ടു​മ്പാ​ശേ​രി: കെ​എ​സ്ഇ​ബി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​ക്ക് കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജു കെ. ​മു​ണ്ടാ​ട​ൻ നി​വേ​ദ​നം ന​ൽ​കി.

മീ​റ്റ​ർ റീ​ഡിം​ഗ് ര​ണ്ടു​മാ​സം കൂ​ടു​മ്പോ​ൾ എ​ടു​ക്കു​ന്ന​ത് ഒ​രു മാ​സം കൂ​ടു​മ്പോ​ൾ എ​ടു​ക്കു​ക, ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ർ​ജ് ഈ​ടാ​ക്കു​മ്പോ​ൾ ഒ​രു മാ​സ​ത്തി​ൽ 200 യൂ​ണി​റ്റും ര​ണ്ടു​മാ​സം കൂ​ടു​മ്പോ​ൾ 400 യൂ​ണി​റ്റും വ​രെ മി​നി​മം ചാ​ർ​ജ് മാ​ത്രം ഈ​ടാ​ക്കു​ക.

മീ​റ്റ​റി​ന്‍റെ യ​ഥാ​ർ​ഥ വി​ല​യി​ൽ കൂ​ടു​ത​ൽ ഇ​പ്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് മാ​സ റെ​ന്‍റ് ആ​യി ഈ​ടാ​ക്കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, റോ​ഡു​ക​ളി​ൽ കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റു​ക​ൾ റോ​ഡി​ന് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി റോ​ഡി​ന്‍റെ സൈ​ഡി​ൽ മാ​റ്റി സ്ഥാ​പി​ക്കു​ക, ഇ​തി​ന്‍റെ ചെ​ല​വ് പൂ​ർ​ണ​മാ​യി കെ​എ​സ്ഇ​ബി വ​ഹി​ക്കു​ക,


റോ​ഡു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ൽ​ക്കു​ന്ന​തും വ​ള​വു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക, വീ​ടു​ക​ളി​ലെ ടെ​റ​സു​ക​ളി​ൽ സോ​ളാ​ർ പാ​ന​റു​ക​ൾ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.