വയോജനങ്ങള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു
1454019
Wednesday, September 18, 2024 3:30 AM IST
അങ്കമാലി: വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു. തിരുവോണ സംഗമം എന്ന പേരില്‍ ഒരുക്കിയ പരിപാടി ജീവിതത്തിലെ വെല്ലുവിളികളുടെയും ദുരിതങ്ങളുടെയും ഇടയിലും വയോജനങ്ങള്‍ക്ക് ആഹ്ളാദം പകര്‍ന്നു.
ഓണപ്പാട്ടുകള്‍ പാടിയും പൂക്കളമിട്ടും വിവിധങ്ങളായ ഓണ കളികളില്‍ പങ്കെടുത്തും വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിച്ചും മറക്കാനാവാത്ത ഓര്‍മകളുമായി നടത്തിയ തിരുവോണ സംഗമത്തില്‍ ഡിഫോസ്ക ക്ലബ്ബിലെ 170 ല്‍ പരം വയോജനങ്ങള്‍ പങ്കെടുത്തു.
മേരിമാതാ പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് ആൻഡ് മിഷന് കൗണ്‍സിലര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍, വിഎസ്എസ് മുന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് നടുവിലേടത്ത്, വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡിബിന്‍ പെരിഞ്ചേരി,
സോഷ്യല്‍ വര്‍ക്കര്‍ നൈജില്‍ ജോര്‍ജ്, സന്ധ്യ എബ്രഹാം, ജോബ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു. വിഎസ്എസ് യൂത്ത് വോളണ്ടിയര്‍ ഗ്രൂപ്പും വിഎസ്എസ് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികളും പരിപാടികള്‍ക്ക് നേതൃത്വം നല്കി.