സീനിയർ സിറ്റിസൺ വെ​ൽ​ഫെ​യ​ർ അ​സോ​. ക​ൺ​വ​ൻ​ഷ​ൻ
Wednesday, September 18, 2024 3:48 AM IST
പ​റ​വൂ​ർ: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ പ​റ​വൂ​ർ മേ​ഖ​ല ക​ൺ​വ​ൻ​ഷ​ൻ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ആ​ർ. ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.എ. വി​ദ്യാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​ര ജേ​താ​വ് ജോ​സ് ഗോ​തു​രു​ത്തി​നെ ആ​ദ​രി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി പി.വി. സു​ഭാ​ഷ് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും, മേ​ഖ​ല സെ​ക്ര​ട്ട​റി പി.എ. സോ​ജ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ എ​ൻ.എ​സ്. സു​നി​ൽ​കു​മാ​ർ വ​ര​വ് - ചി​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. എം.കെ. കു​ഞ്ഞ​പ്പ​ൻ, എം.എം. ക​രു​ണാ​ക​ര​ൻ, എം.എ​സ്. ശ്യാം​കു​മാ​ർ, കെ.കെ. ശാ​ന്ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ: കെ.എ. വി​ദ്യാ​ന​ന്ദ​ൻ(​പ്ര​സി​ഡ​ന്‍റ്), എം.എം. ക​രു​ണാ​ക​ര​ൻ, കെ.കെ. ശാ​ന്ത(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പി.എ. സോ​ജ​ൻ(​സെ​ക്ര​ട്ട​റി), എം.കെ. കു​ഞ്ഞ​പ്പ​ൻ, ബെ​ന്നി ജോ​സ​ഫ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എ​ൻ.എ​സ്. സു​നി​ൽ​കു​മാ​ർ(​ട്ര​ഷ​റ​ർ).