കോലഞ്ചേരി: അഞ്ച് കോടി രൂപ ഉപയോഗിച്ച് ബിഎംബിസി നിലവാരത്തിൽ നവീകരിച്ച മണ്ണൂർ-ഐരാപുരം റോഡ് തകർന്ന നിലയിൽ. കുന്നക്കുരുടിയിൽ ഐരാപുരം സഹകരണ ബാങ്കിനു സമീപത്താണ് ടാറും മെറ്റലും ഇളകിപ്പോയത്. കുഴികൾ രൂപപ്പെട്ടതിനെതുടർന്ന് കുറച്ചുനാൾ അറ്റകുറ്റപ്പണി ചെയ്ത സ്ഥലത്തു തന്നെയാണ് ഇളകി കിടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു.