പീഡനം: രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും
1458202
Wednesday, October 2, 2024 3:37 AM IST
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രുപ പിഴയും. ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജ് ഷിബു ഡാനിയേൽ ആണ് പ്രതിയ്ക്ക് തടവും പിഴയും വിധിച്ചത്. എടത്തല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണിത്.
ഇൻസ്പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ സി.ജെ. മാർട്ടിൻ, വി.കെ. ശശികുമാർ എന്നിവരടങ്ങുന്ന ടീമാണ് കുറ്റപത്രം സമർപ്പിച്ചത്. വാദി ഭാഗത്തിനായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. യമുന ഹാജരായി.