റോഡിന് 181 ലക്ഷം അനുവദിച്ചു
1458228
Wednesday, October 2, 2024 4:16 AM IST
കൂത്താട്ടുകുളം: പുതിയ റണ്ണിംഗ് കോണ്ട്രാക്ട് പദ്ധതിയിൽപ്പെടുത്തി കൂത്താട്ടുകുളം സെക്ഷനിൽ ഉൾപ്പെടുന്ന 170 കിലോ മീറ്റർ റോഡിന് 181 ലക്ഷം അനുവദിച്ചതായി അനൂപ് ജേക്കബ് എംഎൽഎ. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി വരുന്നു.
കൂത്താട്ടുകുളം - കിഴകൊന്പ്, മുത്തോലപുരം - ആച്ചിക്കൽ, കിഴകൊന്പ് - മുത്തോലപുരം, മുത്തോലപുരം - ഇടയാർ, മുത്തോലപുരം - കിഴകൊന്പ് എന്നീ റോഡുകളുമാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്.
റോഡുകളുടെ അറ്റകുറ്റപ്പണിയും ഒരു വർഷത്തേക്കുള്ള റോഡുകളുടെ പരിപാലനവുമാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്.