പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം : സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ് റദ്ദാക്കി
1458780
Friday, October 4, 2024 3:59 AM IST
കൊച്ചി: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. എളമക്കര സ്വദേശി എസ്.വി. പരമേശ്വര അയ്യര്‍ക്കെതിരെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയില്‍ നിലവിലുള്ള കേസിലെ നടപടികളാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.
2018 ഏപ്രിലില്‍ പരാതിക്കാരിയുടെ സ്ഥാപനത്തിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ക്രിമിനല്‍ ഭീഷണി മുഴക്കിയെന്നും ആരോപിച്ച് കടയുടമയായ സ്തീ എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് ഹര്‍ജിക്കാരനെതിരെ കേസെടുത്തത്.
എന്നാല്‍, നിരപരാധിയായ തനിക്കെതിരെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഗൗരവമുള്ള ആരോപണങ്ങളാണ് ഹര്‍ജിക്കാരനെതിരെ ഉള്ളതെന്നും വിചാരണ കൂടാതെ റദ്ദാക്കാനാവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം.
എന്നാല്‍, സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെ വാക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പ് നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി.