വല്ലാര്‍പാടം ബസ് അപകടം : ഡ്രൈവര്‍ക്കെതിരേ കേസെടുത്തു
1458782
Friday, October 4, 2024 3:59 AM IST
കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മിഥുനെതിരേ മുളവുകാട് പോലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുന് ചികിത്സയിലാണ്. മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ട ബസ് ആദ്യം ആംബുലന്‍സിലും പിന്നീട് ബൈക്കുകളിലും ഇടിച്ചു. ഒടുവില്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.
ആംബുലന്‍സിലെ രോഗിക്കും, ബസിലെ യാത്രക്കാർക്കും അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവര്‍ ഉറക്കെ വിളിച്ചു പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.