മീമ്പാറ-തിരുവാണിയൂർ റോഡിലെ അപകടക്കുഴി നികത്തി
1460894
Monday, October 14, 2024 4:07 AM IST
കോലഞ്ചേരി: നിരവധിയാളുകൾ അപകടത്തിൽപ്പെട്ടുകൊണ്ടിരുന്ന മീമ്പാറ-തിരുവാണിയൂർ റോഡിലെ അച്ചൻപടിക്ക് സമീപമുള്ള വളവിലെ കുഴി നികത്തി. മീമ്പാറ തിരുവാണിയൂർ പിഡബ്ല്യുഡി റോഡിലെ അപകടം നിറഞ്ഞ കുഴിയിൽ വീണ് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന വീട്ടമ്മയുടെ വാർത്ത ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
അന്നുതന്നെ ഉത്തരവാദിത്വപ്പെട്ടവർ മെറ്റലും സിമന്റും ഉപയോഗിച്ച് കുഴി നികത്തുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ചൂണ്ടി വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയാണ് റോഡിൽ കുഴി രൂപപ്പെട്ടത്. ഇത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യാത്തതിനെതുടർന്നാണ് സ്ഥലത്ത് അപകടങ്ങൾ പതിവായത്.