ഡിസ്റ്റില്‍ ഡിഗ്നിറ്റോ-2024 ന് തിരിതെളിഞ്ഞു
1465735
Saturday, November 2, 2024 2:10 AM IST
അങ്കമാലി : ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍(ഡിസ്റ്റ്) ഡിഗ്നിറ്റോ-2024 നു തിരിതെളിഞ്ഞു. പിന്നണി ഗായകനും സംഗീത സംവിധായകനുമായ രഞ്ജിന് രാജ് ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. നടന് കൃഷ്ണശങ്കര് മുഖ്യാതിഥിയായി പങ്കെടുത്തു.
കോമ്പസ് ഇന്റര്‍നാഷണല്‍ എംഡി ഷിബു ദേവസി, സംവിധയകന് വിഷ്ണു വിനയന്, അഭിനേതാവ് ബഷീദ് ബഷീര്‍, ഡിസ്റ്റ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു മാളിയേക്കല്‍, ഡിഗ്നിറ്റോ കോ ഓര്‍ഡിനേറ്റര്‍ ടോം ജോസ്, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ നെവില്‍ ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 100 കോളജുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.