കോതമംഗലം ബൈബിൾ കണ്വൻഷൻ ആരംഭിച്ചു
1483495
Sunday, December 1, 2024 5:26 AM IST
കോതമംഗലം: ദൈവമാണ് ഏക രക്ഷയെന്നും വലിയ വില കൊടുത്ത് ഈശോയാകുന്ന മോചന ദ്രവ്യംകൊണ്ട് വീണ്ടെടുത്തതാണെന്നും അതിനാൽതന്നെ നാം അവിടുത്തെ ഉടമസ്ഥതയിലാണെന്നും ഓർമിക്കണമെന്നും ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ. 19-ാമത് കോതമംഗലം ബൈബിൾ കണ്വൻഷൻ സെന്റ് ജോർജ് കത്തീഡ്രലിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മാർ പുന്നക്കോട്ടിൽ.
ജൂബിലി വർഷം ഏവരും സ്വസ്ഥമായി കഴിയണമെന്നും ദരിദ്രർക്കായ് കൊടുത്തിരിക്കുന്ന വർഷമാണെന്നും ബിഷപ് ഓർമിപ്പിച്ചു. കണ്‍വൻഷനോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ മാർ പുന്നക്കോട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ, ഫൊറാനാ വികാരിമാരായ ഫാ. ജെയിംസ് കക്കുഴി, ഫാ. മാത്യു അത്തിക്കൽ, റവ.ഡോ. തോമസ് പറയിടം എന്നിവർ സഹകാർമ്മികരായി. ഫാ. തോമസ് കഞ്ഞിരിക്കോണം,
ഫാ. സരീഷ് എന്നിവരാണ് ഉദ്ഘാടന ദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകിയത്. അസീസി ധ്യാന ടീം നേതൃത്വം നൽകുന്ന കണ്വൻഷൻ നാലിന് സമാപിക്കും. ദിവസവും ഉച്ചകഴിഞ്ഞ് 3.30 മുതൽ 8.30 വരെയാണ് കണ്വൻഷൻ.