കാരക്കുന്നം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1483496
Sunday, December 1, 2024 5:26 AM IST
മൂവാറ്റുപുഴ: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ആറ് മുതൽ ഒന്പത് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് വള്ളോംകുന്നേൽ അറിയിച്ചു. തിരുനാൾ ഒരുക്ക ധ്യാനം മൂന്ന് മുതൽ അഞ്ചു വരെ നടക്കും. ഫാ. സെബാസ്റ്റ്യൻ നെടുംപുറം ധ്യാനം നയിക്കും.
വൈകുന്നേരം ആറിന് തുടങ്ങി രാത്രി 8.15ന് ധ്യാനം സമാപിക്കും. അഞ്ചിന് വൈകുന്നേരം നാലിന് കുന്പസാരം, 4.30ന് നൊവേന, അഞ്ചിന് നൊവേന, കുർബാന - ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത്, ആറിന് ധ്യാനം, എട്ടിന് കുർബാന, നൊവേന, 8.15ന് ആരാധന, സമാപനം. ആറിന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 5.30ന് നൊവേന, കുർബാന - ഫാ. ആന്റണി വിളയപ്പിള്ളിൽ, 6.30ന് വചന പ്രഘോഷണം - ഫാ. ജെയിംസ് ചൂരത്തൊട്ടി, എട്ടിന് ആരാധന, സമാപനം.
ഏഴിന് രാവിലെ ഏഴിന് കുർബാന, അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് നൊവേന, മേരിനാമധാരികളുടെ കാഴ്ച സമർപ്പണം, അഞ്ചിന് തിരുനാൾ കുർബാന - ഫാ. അഗസ്റ്റ്യൻ നിരപ്പേൽ, സന്ദേശം - ഫാ. ജെയിംസ് പരയ്ക്കനാൽ, 6.30ന് പ്രദക്ഷിണം, 7.30ന് സമാപന പ്രാർത്ഥന.
എട്ടിന് രാവിലെ ഏഴിന് കുർബാന, നൊവേന, അന്പ് എഴുന്നള്ളിയ്ക്കൽ, വൈകുന്നേരം 4.30ന് ലദീഞ്ഞ്, അഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. ജെയിംസ് മുണ്ടോളിക്കൽ. 6.30ന് പ്രദക്ഷിണം, 7.30ന് സമാപന പ്രാർത്ഥന. ഒന്പതിന് രാവിലെ 6.30ന് മരിച്ചവർക്കുവേണ്ടിയുള്ള തിരുക്കർമങ്ങൾ, കുർബാന, സെമിത്തേരി സന്ദർശനം, പ്രാർത്ഥന.