ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം
1511591
Thursday, February 6, 2025 4:14 AM IST
നെടുമ്പാശേരി: എറണാകുളം ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ മുടക്കി നവീകരിച്ച പൊയ്ക്കാട്ടുശേരി-കൊളുത്താപ്പിളളി ലിഫ്റ്റ് ഇറിഗേഷൻ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ , പി.ജെ. ജോയി , പി.വി. തോമസ്, വാവച്ചൻ ഇട്ടുപ്പ് , എ.കെ. ധനേഷ് , വി.എ. ദാനിയേൽ, സിബിൻ ഏല്യാസ് , എബി പോൾ, പി.ടി. ബഹന്നാൻ , ടി.ജെ. എബ്രാഹം, എ.ഒ.എൽദോ , എ.സി. ശിവൻ എന്നിവർ പ്രസംഗിച്ചു. എം.ജെ. ജോമിയുടെ ശ്രമഫലമായിട്ടാണ് ഈ പദ്ധതിക്ക് തുക അനുവദിച്ചത്.