ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം രൂപീകരണ യോഗം നാളെ
1535338
Saturday, March 22, 2025 4:06 AM IST
ആലുവ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന നക്ഷത്രമായ ഭഗത് സിംഗിന്റെ 94ാമത് രക്തസാക്ഷിത്വ ദിനമായ നാളെ ആലുവയിൽ ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുന്നു.
രാവിലെ 10 ന് ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭഗത് സിംഗിന്റെ സഹോദരീപുത്രനും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും കർഷക സമര മുന്നണിപ്പോരാളിയുമായ പ്രഫ. ജഗ് മോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ സ്റ്റേറ്റ് കോഓർഡിനേറ്റർ ഡോ. വി. പ്രസാദ്,എം. ഗോപകുമാർ, ആനീസ് ജോർജ്, വിശകല തങ്കപ്പൻ എന്നിവർ പങ്കെടുത്തു.