സ്റ്റോപ്പ് തെറ്റിച്ചു നിർത്തുന്ന ബസുകൾക്ക് പിഴ ചുമത്തും
1535339
Saturday, March 22, 2025 4:06 AM IST
ചെറായി: ചെറായി ദേവസ്വം നടയിൽ എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകൾ പെട്രോൾ പമ്പിന്റെ മുന്നിലും പള്ളിപ്പുറം മാണി ബസാറിൽ മുനമ്പത്തേക്ക് പോകുന്ന ബസുകൾ ട്രാഫിക് റൗണ്ടിനു മുന്നിലും നിർത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് മുനമ്പം പോലീസിന്റെ മുന്നറിയിപ്പ്.
ഇവിടെയെല്ലാം സൗകര്യപ്രദമായി മുന്നിലേക്ക് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് ജീവനക്കാർ അനുസരിക്കുന്നില്ല.
ഇതുമൂലം ഈ മേഖലകളിൽ ഗതാഗത തടസവും ചെറിയ അപകടങ്ങളും പതിവായ സാഹചര്യത്തിലാണ് പോലീസ് രംഗത്തെത്തിയത്.
നിർദേശം ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുത്ത് പിഴ അടപ്പിക്കുമെന്ന് മുനമ്പം പോലീസ് അറിയിച്ചു.