റേഷൻ മസ്റ്ററിംഗ് നടത്തണം
1535349
Saturday, March 22, 2025 4:17 AM IST
തൃപ്പൂണിത്തുറ: മുൻഗണനാ വിഭാഗം റേഷൻ കാർഡ് ഉപഭോക്താക്കളുടെ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി 31ന് അവസാനിക്കുന്നതിനാൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാനിടയുള്ളത് കൊണ്ട് റേഷൻ കടകളിലെത്തി മസ്റ്ററിംഗ് നടത്തണമെന്നും അഞ്ചു വയസിന് മേൽ പ്രായമുള്ള കുട്ടികൾ അക്ഷയ മുഖേന ആധാർ അപ്ഡേഷൻ പൂർത്തീകരിച്ച ശേഷം മസ്റ്ററിംഗ് നടത്തണമെന്നും കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.